പഞ്ചാബ് എഫ് സിക്ക് വീണ്ടും വിജയം

- Advertisement -

ഐ ലീഗിൽ പഞ്ചാബ് എഫ് സിക്ക് തുടർച്ചയായ രണ്ടാം വിജയം. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ച പഞ്ചാബ് ഇന്ന് ഇന്ത്യൻ ആരോസിനെയാണ് തോൽപ്പിച്ചത്. ഇന്ന് പഞ്ചാബിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളുനായിരുന്നു പഞ്ചാബിന്റെ വിജയം. മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു പഞ്ചാബ് വിജയ ഗോൾ നേടിയത്. ഡിക ആയിരുന്നു വിജയ ഗോൾ നേടിയത്.

ഈ വിജയത്തോടെ മിനേർവയ്ക്ക് നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റായി. ലീഗിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ് ഇന്ത്യൻ ആരോസ്.

Advertisement