മുഹമ്മദ് ഷാഫിയുടെ ഏക ഗോളിൽ കോവളം എഫ് സിയെ പ്രോഡിജി തോൽപ്പിച്ചു

- Advertisement -

അണ്ടർ 15 യൂത്ത് ഐ ലീഗിലെ ആദ്യ മത്സരത്തിൽ കോവളം എഫ് സിക്ക് പരാജയം. രണ്ടാം മത്സരത്തിന് ഇറങ്ങിയ പ്രോഡിജി എഫ് സിയാണ് എതിരില്ലാത്ത ഒരു ഗോളിന് കോവളത്തെ പരാജയപ്പെടുത്തിയത്.

74ആം മിനുട്ടിൽ മധ്യനിര താരം മുഹമ്മദ് ഷാഫിയാണ് പ്രൊഡിജിയുടെ വിജയ ഗോൾ നേടിയത്‌. ആദ്യ മത്സരത്തിൽ എം എസ് പിയോട് പ്രൊഡിജി പരാജയപ്പെടുത്തിയിരുന്നു. ഡിസംബർ 22ലെ മത്സരത്തിൽ കോവളം എഫ് സി, ഡോൺ ബോസ്കോയേയും, പ്രൊഡിജി കേരള ബ്ലാസ്റ്റേഴ്സിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement