മലേഷ്യയിൽ ഈസ്റ്റ് ബംഗാളിന് വിജയ തുടക്കം, ജോബി ജസ്റ്റിനും ഗോൾ

മലേഷ്യയിൽ പ്രീസീസൺ യാത്രയിൽ ഉള്ള ഈസ്റ്റ് ബംഗാളിന് വിജയ തുടക്കം. ഇന്നലെ നടന്ന ഈസ്റ്റ് ബംഗാളിന്റെ മലേഷ്യയിലെ ആദ്യ സൗഹൃദ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ മലേഷ്യൻ ക്ലബായ UITM എഫ് സിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്ന്യ് ഈസ്റ്റ് ബംഗാളിന്റെ വിജയം. രണ്ട് പെനാൾട്ടി ഗോളുകൾ ആണ് ഈസ്റ്റ് ബംഗാളിന്റെ ജയത്തിൽ നിർണായകമായത്.

ആമ്നയും എൻറികെയും ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. മലയാളി താരമായ ജോബി ജസ്റ്റിനും ഇന്നലെ ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. യാമി ആണ് മറ്റൊരു സ്കോറർ.

Exit mobile version