Site icon Fanport

പ്രീസീസൺ പോരിൽ ചെന്നൈയിനെയും തളച്ച് ഗോകുലം കേരള എഫ് സി

പ്രീ സീസണിൽ ഗോകുലം കേരള എഫ് സി തകർക്കുകയാണ്. ഇന്ന് നടന്ന പ്രീസീസൺ മത്സരത്തിൽ മറ്റൊരു മികച്ച ഫലം ഗോകുലം കേരള എഫ് സി സ്വന്തമാക്കി. ഇന്ന് ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സിയെ നേരിട്ട ഗോകുലം അവരെ സമനിലയിൽ തളച്ചു. ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ഗോകുലം 1-1ന്റെ സമനില നേടിയത്.

പ്രമുഖരെയെല്ലാം അണിനിരത്തിയ ചെന്നൈയിനെ ആണ് ചെന്നൈയിൽ വെച്ച് ഗോകുലം തളച്ചത്. തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ചെന്നൈയിൻ ആണ് ലീഡ് എടുത്തത്. റാഫേൽ ക്രിവെല്ലെരോ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പിന്നീട് ശക്തമായി തിരിച്ചടിച്ച് ഗോകുലം ആൻഡ്രെ എറ്റിയെന്നിലൂടെ 32ആം മിനുട്ടിൽ സമനില നേടി.

കഴിഞ്ഞ മത്സരത്തിൽ ഗോകുലം കേരള എഫ് സി ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചിരുന്നു.പ് പ്രീസീസണിൽ നേരത്തെ മുംബൈ സിറ്റിയെയും ഗോകുലം സമനിലയിൽ പിടിച്ചിരുന്നു.

Exit mobile version