ഐസ്വാൾ ആരാധകരെ അധിക്ഷേപിച്ച ഈസ്റ്റ് ബംഗാൾ ആരാധകർ അറസ്റ്റിൽ

ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്.സിയും തമ്മിൽ നടന്ന ഐ ലീഗ് മത്സരത്തിനിടെ ഐസ്വാൾ ആരാധകരെ അധിക്ഷേപിക്കുകയും അവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്ത ഈസ്റ്റ് ബംഗാൾ ആരാധകരെ പോലീസ് പിടികൂടി. അധിക്ഷേപം തടയാൻ ചെന്ന പോലീസുകാരനെയും ആരാധകർ ആക്രമിച്ചിരുന്നു. ആക്രമണത്തിനിടെ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിതു.

ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ അധികാരികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളും ഐസ്വാൾ എഫ്.സിയും തമ്മിൽ നടന്ന ഐ ലീഗ് മത്സരത്തിനിടെയാണ് ആക്രമണം നടന്നത്. മത്സരത്തിൽ അവസാന നിമിഷം നേടിയ ഗോളിൽ ഐസ്വാൾ സമനില നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial