റിലഗേഷനിൽ നിന്ന് രക്ഷിക്കാൻ പ്ലാസ ചർച്ചിൽ ബ്രദേഴ്സിൽ

മുൻ ഈസ്റ്റ് ബംഗ സ്ട്രൈക്കർ പ്ലാസയെ ചർച്ചിൽ ബ്രദേഴ്സ് സ്വന്തമാക്കി. ഐ ലീഗിലെ അവസാന മത്സരത്തിനായാണ് ചർച്ചിൽ ബ്രദേഴ്സ് പ്ലാസയെ സൈൻ ചെയ്തത്. ഐ ലീഗ് സീസൺ മദ്ധ്യത്തിൽ വെച്ച് ഈസ്റ്റ് ബംഗാൾ പ്ലാസയെ റിലീസ് ചെയ്യുകയും താരത്തെ മൊഹമ്മദൻ സ്പോർടിംഗ് സൈൻ ചെയ്യുകയും ചെയ്തിരുന്നു‌.

ഇപ്പോൾ മൊഹമ്മദനും താരത്തെ റിലീസ് ചെയ്തതോടെയാണ് ചർച്ചിൽ പ്ലാസയെ സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ മിനേർവ പഞ്ചാബിനെയാണ് ചർച്ചിൽ നേരിടുന്നത്. ആ മത്സരം വിജയിച്ചാൽ മാത്രമെ ചർച്ചിലിന് റിലഗേഷൻ ഒഴിവാക്കാൻ പറ്റു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കോച്ചായി ജേക്കബ് ഓറം
Next articleഐപിഎല്‍ നഷ്ടം സങ്കടമുളവാക്കുന്നത് പക്ഷേ മനസ്സിലാക്കാവുന്നത്