Site icon Fanport

പ്ലാസ മാസ്സാ!! ചർച്ചിൽ കളി മാറ്റിമറിച്ച അവസാന അഞ്ചു മിനുട്ടുകൾ

ഇന്ന് ചർച്ചിൽ ബ്രദേഴ്സ് ഐലീഗിൽ തകർപ്പൻ ജയം തന്നെയാണ് സ്വന്തമാക്കിയത്. നെരോകയെ നേരിട്ട കളിയിൽ 85 മിനുട്ടോളം ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് വൻ തിരിച്ചുവരവ് നടത്തിയാണ് ചർച്ചിൽ ബ്രദേഴ്സ് വിജയിച്ചത്. ഐലീഗ് ഈ സീസണിൽ ഗോളടി നിർത്താൻ കഴിയാത്ത വില്ലിസ് പ്ലാസയാണ് ഇന്നും ചർച്ചിലിന്റെ രക്ഷയ്ക്ക് എത്തിയത്.

കളിയുടെ തുടക്കത്തിൽ കിയതമ്പയുടെ ഗോളിൽ നെരോക മുന്നിൽ എത്തിയതായിരുന്നു. 85ആം മിനുട്ടിൽ പ്ലാസ ഗോൾ നേടുന്നത് വരെ ആ ലീഡ് നെരോക നിലനിർത്തിയിരു‌ന്നു. പക്ഷെ പ്ലാസ ഇരട്ട ഗോളുകളോടെ നെരോകയുടെ കിരീട പോരാട്ടത്തിന് തന്നെ വലിയ വിലങ്ങിട്ടു. 85ആം മിനുട്ടിലും പിന്നെ ഇഞ്ച്വറി ടൈമിലും ആയിരുന്നു പ്ലാസയുടെ ഗോളുകൾ.

ഈ വിജയം ചർച്ചിലിന്റെ കിരീട പ്രതീക്ഷകൾ സജീവമാക്കി. 13 മത്സരങ്ങളിൽ 25 പോയന്റുമായു രണ്ടാം സ്ഥാനത്താണ് ചർച്ചിൽ ഇപ്പോൾ ഉള്ളത്. 21 പോയന്റുള്ള നെറോക ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.

Exit mobile version