Site icon Fanport

പ്ലാസ ഗോളടി തുടരുന്നു, ചർച്ചിൽ ബ്രദേഴ്സിന് ജയം

വില്ലിസ് പ്ലാസ ഒരിക്കൽ കൂടെ ഗോൾ വല ചലിപ്പിച്ച മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഇന്ന് കട്ടക്കിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ചർച്ചിൽ ബ്രദേഴ്സ് തോൽപ്പിച്ചത്. അവസാന രണ്ടു മത്സരങ്ങളിൽ ഈസ്റ്റ് ബംഗാളിനോടും നെരോകയോടും തോറ്റ ചർച്ചിലിന് ഈ ജയം അത്യാവശ്യമായിരുന്നു. കളിയുടെ 40ആം മിനുട്ടിൽ ആയിരുന്നു പ്ലാസയുടെ ഗോൾ പിറന്നത്.

പ്ലാസയുടെ ഈ സീസണിലെ ഒമ്പതാം ഗോളായിരുന്നു ഇത്. പ്ലാസ തന്നെയാണ് ഐലീഗിലെ ഇപ്പോഴത്തെ ടോപ്പ് സ്കോററും. ഈ വിജയം ചർച്ചിൽ ബ്രദേഴ്സിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചു. 10 മത്സരങ്ങളിൽ നിന്ന് 16 പോയന്റാണ് ചർച്ചിൽ ബ്രദേഴ്സിന് ഇപ്പോൾ ഉള്ളത്. ഏഴു പോയന്റ് ഉള്ള ഇന്ത്യൻ ആരോസ് ഇപ്പോൾ പത്താം സ്ഥാനത്താണ്.

Exit mobile version