അവസാന രണ്ടു മിനുട്ടിൽ രണ്ട് ഗോളുകൾ, ചർച്ചിലിന് മൂന്നാം ജയം

ചർച്ചിൽ ബ്രദേഴ്സിന്റെ വിജയ കുതിപ്പ് തുടരുന്നു. സീസണിലെ മോശം തുടക്കം മറികടന്ന ചർച്ചിൽ ഇന്ന് തുടർച്ചയായ മൂന്നാം ജയവും സ്വന്തമാക്കി. ഇന്ത്യൻ ആരോസിനെയാണ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചർച്ചിൽ ഇന്ന് അവസാന നിമിഷത്തിലെ ഗോളുകളാണ് ചർച്ചിലിന് ജയം സമ്മാനിച്ചത്.

88ആം മിനുട്ടിൽ സീസെയും 90ആം മിനുട്ടിൽ ഗുരുങ്ങുമാണ് ചർച്ചിൽ ബ്രദേഴ്സിനായി ഗോൾ നേടിയത്. ജയത്തോടെ ചർച്ചിൽ ബ്രദേഴ്സ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ആരോസ് എട്ടാൻ സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഉഗാണ്ടയിൽ നിന്ന് ഗോകുലം മിഡ്ഫീൽഡിന്റെ രക്ഷകനാകാൻ മൂസ

കേരള ബ്ലാസ്റ്റേഴ്സിന് ഉഗാണ്ടയിൽ നിന്ന് കിസിറ്റോ വരേണ്ടി വന്നു മിഡ്ഫീൽഡിന് താളം കിട്ടാൻ അതേപോലെ മറ്റൊരു ഉഗാണ്ടൻ താരം കൂടെ കേരളത്തിൽ എത്തിയിരിക്കുകയാണ്. മുസ മുഡെ. ഉഗാണ്ടയിൽ നിന്ന് എത്തിയ മധ്യനിരക്കാരനായ മൂസ ഗോകുലത്തിന്റെ കഴിഞ്ഞ മത്സരത്തിൽ തന്റെ ഐ ലീഗ് അരങ്ങേറ്റവും നടത്തി.

മത്സരത്തിൽ 1-0 എന്ന സ്കോറിന് ഗോകുലം കേരള ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ആണ് ഗോകുലം മൂസയെ ടീമിൽ എത്തിച്ചത്. നേരത്തെ പരിക്ക് കാരണം പല വിദേശ താരങ്ങളേയും ഗോകുലത്തിന് റിലീസ് ചെയ്യേണ്ടി വന്നിരുന്നു. മുമ്പ് ബന്ദരി എഫ് സി, എഫ് സി ലിയോപാട്സ് തുടങ്ങിയ ക്ലബുകൾക്കായി കളിച്ചിട്ടുണ്ട് മുസ‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്ലാസയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്യുന്നു

അവസാനം ആരാധകരുടെ ആഗ്രഹം ഈസ്റ്റ് ബംഗാളിൽ നടപ്പാവുകയാണ്. മോശം പ്രകടനം നടത്തി ആരാധകരുടെ ഒക്കെ ഇഷ്ടക്കേടി നേടിയിട്ടും ഖാലിദ് ജമീലിന്റെ വിശ്വാസം നഷ്ടപ്പെടാതെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സ്ട്രൈക്കർ പ്ലാസയെ റിലീഷ് ചെയ്യാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. താരം ഇനി ഈസ്റ്റ് ബംഗാൾ ജേഴ്സി അണിയില്ല.

ഈ സീസണിൽ ഐ ലീഗിൽ തീർത്തു. മങ്ങിയ പ്രകടനം കാഴ്ചവെച്ച പ്ലാസ ആകെ നേടിയത് രണ്ട് ഗോളുകളാണ്. രണ്ടും ദുർബലരായ ചർച്ചിലിനെതിരേയും. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വരെ പ്ലാസയ്ക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഡെർബി കൂടെ തോറ്റതോടെ ടീമിനു വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാൻ കോച്ച് ഖാലിദ് ജമീൽ തീരുമാനിക്കുക ആയിരുന്നു.

പ്ലാസയ്ക്ക് പകരം പുതിയ സൈനിംഗ് ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുന്നേ വരും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മിനേർവയെ തളച്ച് ഗോകുലം എഫ് സിയുടെ കുട്ടികൾ

മിനേർവ പഞ്ചാബ് എന്ന കരുത്തരായ അക്കാദമിയെ തളച്ച് ഗോകുലം എഫ് സി. അണ്ടർ 15 ലീഗിന്റെ പ്ലേ ഓഫ് റൗണ്ടിലെ ആദ്യ മത്സരത്തിലാണ് ഗോകുലം മിനേർവയെ സമനിലയിൽ പിടിച്ചത്. ഒരോ ഗോൾ വീതമടിച്ചാണ് ഇരു ടീമുകളും ഇന്ന് പിരിഞ്ഞത്.

ഫിസിക്കലി ഗോകുലത്തിന്റെ കുട്ടികളെക്കാൾ അതിശക്തരായ മിനേർവയ്ക്കെതിരെ പിടിച്ചു നിക്കാൻ ആദ്യം ഗോകുലം കഷ്ടപ്പെട്ടു എങ്കിലും മകളി മികവു കൊണ്ട് ഗോകുലം ഒപ്പം എത്തുകയായിരുന്നു. മിനേർവയുടെ മിക്ക കളിക്കാരും ഐ ലീഗിലുൾപ്പെടെ കളിക്കുന്ന സീനിയർ താരങ്ങളുടെ അത്ര തടിമിടുക്കുള്ളവരായിരുന്നു.

32ആം മിനുട്ടിൽ മൊറിങ്തം സിംഗിലൂടെ മിനേർവ ലീഡെടുത്തു. തിരിച്ച് ശക്തമായി പൊരുതിയ ഗോകുലം എഫ് സി മത്സരം അവസാനിക്കാൻ അഞ്ചു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് സമനില നേടിയത്. ഹേമന്ദാണ് ഗോകുലത്തിനായി സമനില ഗോൾ നേടിയത്. സുന്ദരൻ ഫ്രീകിക്കിലൂടെ ആയിരുന്നു ഹേമന്ദിന്റെ ഗോൾ.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ എം എസ് പി മലപ്പുറം സ്പോർട്സ് ഹോസ്റ്റൽ ഒഡീഷയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൊൽക്കത്ത ഡർബി വീണ്ടും മോഹൻ ബഗാന്

ദിപാന്ത ഡിക നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ വീണ്ടും മോഹൻ ബഗാൻ കൊൽക്കത്ത കീഴടക്കി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്നത്തെ കൊൽക്കത്ത ഡെർബിയിൽ ബഗാൻ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. സീസണിലെ ആദ്യ ഡർബിയിലും ജയം മോഹൻ ബഗാന് തന്നെ ആയിരുന്നു.

കഴിഞ്ഞ ഡെർബിയേക്കാൾ തീർത്തും മോഹൻ ബഗാന്റെ ആധിപത്യം കണ്ട ഡർബി ആയിരുന്നു ഇന്നത്തേത്. കളിയുടെ ആദ്യ മിനുട്ടിൽ തന്നെ പുതിയ സൈനിംഗ് ആയ അക്രത്തിന്റെ പാസിൽ നിന്ന് ദിപാന്ത ഡിക ബഗാനെ മുന്നിൽ എത്തിച്ചു. 35ആം മിനുട്ടിൽ ആയിരുന്നു ഡികയുടെ രണ്ടാം ഗോൾ. തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ അക്രം ആ മികവ് ഗോളടിയിൽ കൂടെ കാണിച്ചിരുന്നു എങ്കിൽ ഇന്ന് അഞ്ചോ ആറോ ഗോളുകളുടെ വിജയം ബഗാൻ സ്വന്തമാക്കുമായിരുന്നു.

ജയത്തോടെ ഈസ്റ്റ് ബംഗാളിന്റെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് മങ്ങലേറ്റു. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് അടുക്കുകയും ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 19 പോയന്റാണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ബഗാന് 16 പോയന്റ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിജയവഴിയിൽ ഗോകുലം എഫ് സി തിരിച്ചെത്തി

അവസാനം ഗോകുലം എഫ്വ്സി വിജയ വഴിയിലേക്ക് തിരിച്ചെത്തി. ഇന്ന് കോയമ്പത്തൂരിൽ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റിയെ തോൽപ്പിച്ചാണ് സീസണിലെ രണ്ടാം ജയം ഗോകുലം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം.

കഴിഞ്ഞ ആഴ്ച ചർച്ചിലിനോട് അപ്രതീക്ഷിത തോൽവി നേരിട്ട പലമാറ്റങ്ങളുമായാണ് ഇന്ന് ഗോകുലം ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ വഴങ്ങേണ്ടി വന്ന ഗോളുകളിൽ നിന്ന് പാഠം പഠിച്ച ഗോകുലം ഇന്ന് മെച്ചപ്പെട്ട ഡിഫൻസീവ് മുഖത്തോടെയാണ് കളത്തിൽ ഇറങ്ങിയത്. നന്നായി ഡിഫൻഡ് ചെയ്ത ഗോകുലം കിട്ടിയ അവസരം മുതലാക്കി ഗോൾ കണ്ടെത്തുകയും ചെയ്തു.

61ആം മിനുട്ടിൽ കിവി ആണ് ഗോകുലത്തിന്റെ ഗോൾ നേടിയത്. സന്ധു സിംഗിന്റെ ഗോൾ ശ്രമം കിവിയിൽ തട്ടിൽ ഗോൾ വലയിൽ പഠിക്കുക യായിരുന്നു. ജയത്തോടെ 7 പോയന്റായി ഗോകുലത്തിന്. എങ്കിലും ഇപ്പോഴും ടേബിളിന്റെ അവസാന സ്ഥാനത്താണ് ഗോകുലം. 7 പോയന്റ് തന്നെയുള്ള ചർച്ചിലാണ് 9ആം സ്ഥാനത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐസോളിനെ ഞെട്ടിച്ച് നെരോക്ക രണ്ടാം സ്ഥാനത്ത്

ഐലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിച്ച് നൊരോക്ക എഫ് സി കുതിക്കുന്നു. ഇന്ന് ഐസോളിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് നെരോക്ക ജയവും മൂന്നു പോയന്റും സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ നുരയിനിലൂടെ ഐസോൾ ലീഡെടുത്തു എങ്കിലും രണ്ടാം പകുതിയിൽ ശക്തമായ പോരാട്ടവീര്യം കാണിച്ച് നെരോക്ക കളിയിലേക്ക് തിരിച്ചുവരിക ആയിരുന്നു. 65ആം മിനുട്ടിൽ ചിടിയിലൂടെ നെരോക സമനില നേടി. കളി അവസാനിക്കാൻ അഞ്ചു മിനുറ്റ് മാത്രം ബാക്കി നിൽക്കേ നെരോകയുടെ ബോസ്നിയബ് താരൻ നെഡോ തുർകോവിചാണ് വിജയഗോൾ നേടിയത്.

ജയത്തോടെ 10 മത്സരങ്ങളിൽ നിന്നായി 21 പോയന്റുമായി ഈസ്റ്റ് ബംഗാളിനെ മറികടന്ന് നെരോക്ക രണ്ടാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ബ്രിട്ടോ താരമായി, ചർച്ചിലിന് തുടർച്ചയായ രണ്ടാം ജയം

മലയാളി താരം ബ്രിട്ടോ തിളങ്ങിയ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് തകർപ്പൻ ജയം. ലീഗിൽ മികച്ച ഫോമിലുള്ള ഷില്ലോങ്ങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചർച്ചിൽ ബ്രദേഴ്സ് ഇന്ന് പരാജയപ്പെടുത്തിയത്. കളിയിൽ ഉടനീളം മികച്ചു നിന്ന ബ്രിട്ടോ ചർച്ചിൽ ബ്രദേഴ്സിനായുള്ള തന്റെ ആദ്യ ഗോളും ഇന്ന് നേടി.

ഗോവയിൽ നടന്ന മത്സരത്തിൽ എട്ടാം മിനുട്ടിൽ നൈജീരിയൻ താരം മണ്ടേ ആണ് ചർച്ചിലിന് ലീഡ് നേടി കൊടുത്തത്. രണ്ടാം പകുതിയിൽ 76ആം മിനുട്ടിലാണ് ബ്രിട്ടോയുടെ ഗോൾ പിറന്നത്. ബോക്സിനു പുറത്തു നിന്നൊരു ഇടം കാലൻ സ്ക്രീമറിലൂടെ ആയിരുന്നു ബ്രിട്ടോയുടെ ഗോൾ.

ജയത്തോടെ ചർച്ചിൽ ബ്രദേഴസിന് ഏഴു പോയന്റ് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചർച്ചിലിനോടും തോറ്റ് ഗോകുലം അവസാന സ്ഥാനത്ത്

ഗോകുലം കേരള എഫ്സിക്ക് വീണ്ടും തോൽവി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന നാടകീയത നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് മുൻ ചാംപ്യന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോകുലം കേരളയെ തോൽപ്പിച്ചത്. ഒരു ഘട്ടത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം തോൽവി ഏറ്റുവാങ്ങിയത്. ഇന്നത്തെ തോൽവിയോടെ ഗോകുലം കേരള എഫ്‌സി ഐ ലീഗ് പടികയിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റിൽ തന്നെ ഗോകുലത്തിന്റെ വലയിൽ ചർച്ചിൽ ആദ്യ ഗോൾ നിക്ഷേപിച്ചു. ആദ്യ പകുതിയിൽ ഗോൾ മടക്കാൻ കഴിയാതിരുന്ന ഗോകുലം 58ആം മിനിറ്റിൽ ഡാനിയൽ അഡ്ഡുവിലൂടെയാണ് സമനില കണ്ടെത്തിയത്. തുടർന്ന് 70ആം മിനിറ്റിൽ ചിഗോസിയിലൂടെ ലീഡ് ഉയർത്തി എങ്കിലും ഗോകുലത്തിന്റെ ലീഡിന് 4 മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കാലുവിലൂടെ ചർച്ചിൽ സമനില പിടിച്ചു.

മത്സരം സമനിലയിൽ കലാശിക്കും എന്നു കരുതിയടത്ത് ഗോകുലത്തിന്റെ ലക്ര പന്ത് കൈ കൊണ്ട് തൊട്ടതിനാൽ റഫറി പെനാൽറ്റി വിളിക്കുകയും കോഫി അനായാസം പന്ത് വലയിൽ എത്തിക്കുകയും ചെയ്‌ത്‌ ചർച്ചിലിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഷില്ലോങ്ങിനേയും വീഴ്ത്തി മിനേർവ കുതിക്കുന്നു

ഐ ലീഗിൽ മിനേർവ പഞ്ചാബ് കുതിക്കുന്നു. ഇന്ന് നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെ ഷില്ലോങ്ങിൽ ചെന്ന് വീഴ്ത്തിയതോടെ മിനേർവ പഞ്ചാബിന്റെ ഒന്നാം സ്ഥാനം മാറ്റമില്ലാതെ തുടരുമെന്ന് ഉറപ്പായി. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ന് മിനേർവ പഞ്ചാബ് വിജയിച്ചത്.

രണ്ടാം പകുതിയിൽ ഒപൊകു ആണ് മിനേർവയുടെ വിജയ ഗോൾ നേടിയത്. വിജയിച്ചു എങ്കിലും മിനേർവയുടെ ഭൂട്ടാൻ സൂപ്പർ താരം ചെഞ്ചോയ്ക്ക് പരിക്ക് പറ്റിയത് വിജയത്തിന്റെ മാറ്റ് കുറച്ചു. ജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 19 പോയന്റായി. ഒരു മത്സരം അധികം കളിച്ച ഈസ്റ്റ് ബംഗാൾ 18 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

ജനുവരി 27ന് നെറോകയുമായാണ് മിനേർവയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചെന്നൈ സിറ്റിയെ തകർത്ത് ഐസോൾ എഫ്‌സി

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ്‌സിക്ക് തകർപ്പൻ വിജയം. സ്വന്തം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെന്നൈ സിറ്റിയെ ആണ് ഐസോൾ തോൽപ്പിച്ചത്.

ആദ്യ പകുതിയുടെ 26 ആം മിനിറ്റിൽ തന്നെ ഐസോൾ ചെന്നെയി സിറ്റിക്ക് മേൽ ലീഡ് എടുത്തു. 26ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യുഗോ കൊബായാഷി അനായാസം വലയിൽ എത്തിച്ചു ഐസോളിന് ലീഗ് നൽകി. ആദ്യ ഗോൾ വീണതിന്റെ ക്ഷീണം മാറും മുൻപേ ഒരു ഗോൾ കൂടെ നേടി ഐസോൾ വിജയം ഉറപ്പിച്ചു. 32ആം മിനിറ്റിൽ ഡേവിഡ് ലാൽറിമുവന ആണ് ഗോൾ നേടിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഐസോൾ വിജയം കണ്ടത്.

ഐ ലീഗിൽ 7 മത്സരങ്ങൾ പൂർത്തിയാക്കിയ ഐസോൾ 13 പോയിന്റുമായി നിലവിൽ ആറാം സ്ഥാനത്താണ്. 10 മത്സരങ്ങൾ കളിച്ച ചെന്നൈ സിറ്റി 9 പോയിന്റുമായി എട്ടാം സ്ഥാനത്തുമാണ്.
ചൊവാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് ഐസോളിന്റെ അടുത്ത മത്സരം. 20നു ഗോകുലത്തിനെതിരെയാണ് ചെന്നൈ സിറ്റിയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോകുലത്തെ ആരോസിന്റെ കുട്ടികളും തോൽപ്പിച്ചു

ഗോകുലത്തിന്റെ ആദ്യ ഹോം വിജയത്തിനായുള്ള കാത്തിരിപ്പ് ഇനിയും തുടരും. ഇന്ന് ആരോസിന്റെ കുട്ടികളെ നേരിട്ട ഗോകുലത്തെ എതിരില്ലാത്ത ഒരു ഗോളിന് ഡി മാറ്റോസും സംഘവും പരാജയപ്പെടുത്തി. ഡെൽഹിയിൽ നിന്ന് ഗോകുലത്തിന്റെ കയ്യിൽ നിന്ന് ഏറ്റ പരാജയത്തിനുള്ള ആരോസിന്റെ മറുപടി കൂടിയായി ഇന്നത്തേത്.

ഇത്രയും മോശം ഫോമിലായിട്ടും ഇന്ന് ഗോകുലത്തിന്റെ കളി കാണാൻ എട്ടായിരത്തിലധികം ആൾക്കാർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. എന്നാൽ അവരെ നിരാശയിലാക്കുന്ന പ്രകടനമാണ് ഇന്ന് ഗ്രൗണ്ടിൽ കണ്ടത്. ഒഡാഫയെ മുന്നേറ്റ നിരയിൽ അണിനിരത്തി ഇറങ്ങിയ ഗോകുലത്തിന് ഒരു നല്ല അവസരം വരെ കളിയിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

മലയാളി താരം രാഹുലിന്റെ മികവിലാണ് ആരോസ് വിജയ ഗോൾ കണ്ടെത്തിയത്. 77ആം മിനുട്ടിൽ രാഹുൽ തൊടുത്ത ഷോട്ട് സേവ് ചെയ്ത് ബിലാൽ രക്ഷപ്പെടുത്തി എങ്കിലും അത് അഭിജിത്തിന്റെ കാലിൽ എത്തുകയായിരുന്നു. അഭിജിത് അവസരം മുതലാക്കി ആരോസിനെ മുന്നിലെത്തിക്കുകയും ചെയ്തു.

ആരോസിനും രാഹുലിനും മികച്ച പിന്തുണയാണ് ഇന്ന് കോഴിക്കോട് ഗ്യാലറിയിൽ കിട്ടിയത്. ഇന്നത്തെ അസിസ്റ്റോടെ രാഹുലിന് ഈ സീസണിൽ മൂന്ന് അസിസ്റ്റുകളായി. രണ്ട് ഗോളുകളും രാഹുലിന്റെ പേരിൽ ഉണ്ട്. 8 മത്സരത്തിൽ നിന്ന് വെറും നാലു പോയന്റു മാത്രമെ ഗോകുലത്തിന് ഇപ്പോഴുള്ളൂ. അടുത്ത മത്സരം ചർച്ചിൽ ബ്രദേഴ്സ് ജയിച്ചാൽ ഗോകുലം അവസാന സ്ഥാനത്തേക്ക് കൂപ്പ്കുത്തും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version