ഒരു വിദേശ താരം കൂടെ ഗോകുലം വിട്ടു, ക്ലബ് ഇതെങ്ങോട്ട്!!

ഗോകുലം എഫ് സിയുടെ ഒര്യ് വിദേശ താരം കൂടെ ക്ലബ് വിട്ടു. പ്രതിരോധ നിരയിൽർ അർജന്റീന സ്വദേശിയായ ഫാബ്രിസിയോ ഓർറ്റിസ് ആണ് ഗോകുലവുമായുള്ള കരാർ അവസാനിപ്പിച്ചിരിക്കുന്നത്. താരം തന്നെ ഔദ്യോഗികമായി ഈ വിവരം സാമൂഹിക നാധ്യ എത്തിയിരിക്കുന്നത്. ഐ ലീഗിൽ ദയനീയ ഫോമിൽ ഉള്ള ഗോകുലത്തിന് തുടരെ തുടരെ ടീമിൽ ഇങ്ങനെ മാറ്റൻ വരുന്നത് ഒട്ടും ഗുണം ചെയ്യില്ല.

നേരത്തെ അന്റോണിയോ ജർമ്മൻ, ആർതർ, സണ്ടേ തുടങ്ങിയ വിദേശ താരങ്ങളും ഗോകുലം കേരള എഫ് സി വിട്ടിരുന്നു. തുടർച്ചയായ മാറ്റങ്ങൾ ക്ലബിനെ കൂടുതൽ വലച്ചേക്കും. ഈ സീസണിൽ സെന്റർ ബാക്കിൽ മികച്ച പ്രകടനമായിരുന്നു ഓർടിസ് കാഴ്ചവെച്ചത്. ലീഗിലെ ഇതുവരെയുള്ള എല്ലാ മത്സരത്തിലും ഓർടിസ് കളിക്കുകയും ചെയ്തിരുന്നു‌‌.

ജോർദാൻ ലീഗ് ക്ലബായ ശദാബ് അൽ അകാബയിൽ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. നോർത്തേൺ അമേരിക്കൻ സോക്കർ ലീഗ് ക്ലബായ അർമാഡ എഫ് സിയിലും മുമ്പ് കളിച്ചിട്ടുണ്ട്. 28കാരനായ ഫാബ്രിസിയോ മുമ്പ് അർജന്റീനൻ ക്ലബായ വില്ല മരിയ, മിസാനോ എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

Exit mobile version