ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് സോണി നോർദെ മോഹൻ ബഗാനിൽ

ഐ ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി സോണി നോർദെ. മോഹൻ ബഗാനുമായി കരാർ ഒപ്പുവെച്ച കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നോർദെ തന്നെ വ്യക്തമാക്കുക ആയിരുന്നു. ഐ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സോണി നോർദെ ബഗാനുമായി കരാറിൽ എത്തിയിരിക്കുന്നത്. 2.1 കോടി രൂപയാണ് കരാർ തുക എന്നാണ് വിവരങ്ങൾ.

ഐ എസ് എല്ലിലേക്കുള്ള വൻ ഓഫർ നിരസിച്ചു കൊണ്ടാണ് ഹെയ്തിയൻ താരം ഐ ലീഗിലേക്ക് വരാൻ തീരുമാനിച്ചിരിക്കുന്നത്.
2014 മുതൽ മോഹൻ ബഗാന്റെ കൂടെയുള്ള നോർദെ കഴിഞ്ഞ രണ്ടു സീസണിൽ ഐ എസ് എല്ലിൽ മുംബൈ എഫ് സിക്കു വേണ്ടിയും കളിച്ചിരുന്നു. ഇത്തവണയും ഐ എസ് എല്ലിൽ നിന്ന് നിരവധി ഓഫറുകൾ നോർദെയെ തേടി എത്തിയിരുന്നു. കോപ്പൽ ആശാന്റെ ജംഷദ്പൂർ ഓഫർ ചെയ്ത 2 കോടിയും വേണ്ടെന്നു വെച്ചാണ് നോർദെ മോഹൻ ബഗാനിൽ തുടരാൻ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം മോഹൻ ബഗാൻ ജേഴ്സിയിൽ കളിച്ച വേറൊരു വിദേശ താരത്തേയും മോഹൻ ബഗാൻ നിലനിർത്തിയിരുന്നില്ല. പകരം കഴിഞ്ഞ സീസണിലെ ഐ ലീഗ് ടോപ്പ് സ്കോറർ ഡികയേയും വേറെ മൂന്നു വിദേശ താരങ്ങളേയുമാണ് മോഹൻ ബഗാൻ ടീമിലെത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെംബ്ലിയിൽ ഇന്ന് ലണ്ടൻ ഡർബി, ചെൽസി സ്പർസിനെ നേരിടും
Next articleറെനെയുടെ മറുപടി, ബ്ലാസ്റ്റേഴ്സിലേക്ക് ഹോളണ്ടിൽ നിന്ന് 21കാരൻ സ്ട്രൈക്കർ