Site icon Fanport

കൊൽക്കത്ത ഡെർബി, മോഹൻ ബഗാന് തിരിച്ചടി, നോർദെ ഇല്ല

നാളെ നടക്കുന്ന ഐലീഗ് സീസണിലെ ആദ്യ കൊൽക്കത്ത ഡെർബിക്ക് മുന്നെ മോഹൻ ബഗാന് പ്രഹരം. മോഹൻ ബഗാന്റെ സ്റ്റാർ പ്ലയർ സോണി നോർദെ നാളെ കളിക്കില്ല എന്ന് പരിശീലകൻ ശങ്കർ ലാൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമേറ്റ പരിക്കാണ് നോർദെയെ നാളെ ഈസ്റ്റ് ബംഗാളിനെതിരെ പുറത്തിരുത്തുക. നോർദെയുടെ പരിക്ക് സാരമുള്ളതല്ല എന്നും ഉടൻ തന്നെ തിരിച്ചുവരും എന്നും പരിശീലകൻ പറഞ്ഞു.

നീണ്ടകാലത്തെ പരിക്ക് കഴിഞ്ഞ് എത്തിയതാണ് നോർദ. അതുകൊണ്ട് തന്നെ നോർദയുടെ കാര്യത്തിൽ കരുതലോടെ മാത്രമെ ബഗാൻ തീരുമാനങ്ങൾ എടുക്കുകയുള്ളൂ. കഴിഞ്ഞ മാസം കളത്തിലേക്ക് തിരിച്ചെത്തിയ നോർദെ ഇതിനകം തന്നെ രണ്ടു ഗംഭീര ഗോളുകൾ ടീമിനായി നേടിയിട്ടുണ്ട്.

അവസാന രണ്ടു മത്സരങ്ങളികും വിജയിക്കാനാവാതിരുന്ന ബഗാന് നോർദയുടെ നഷ്ടം വലിയ തിരിച്ചടിയാകും.

Exit mobile version