തിരിച്ചു വരുമെന്ന് ഉറപ്പ് നൽകി നോർദെ; ശസ്ത്രക്രിയ അർജന്റീനയിൽ

മോഹൻ ബഗാൻ ജേഴ്സിയിൽ തിരിച്ചെത്തും എന്ന് ഉറപ്പ് നൽകി സോണി നോർദെ. പരിക്ക് കാരണം ക്ലബ് വിടാൻ തീരുമാനിച്ച താരം ആരാധകർക്കായി എഴുതിയ യാത്രാകുറിപ്പിലാണ് ക്ലബിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പ് നൽകുന്നത്. അർജന്റീനയിൽ ആകും സോണി നോർദെയുടെ ശസ്ത്രക്രിയ നടക്കുക.

മോഹൻ ബഗാനാണ് തന്റെ കരിയറിൽ നടന്ന ഏറ്റവും മികച്ച കാര്യം എന്നാണ് നോർദെ കുറിപ്പിൽ പറയുന്നത്. ആരാധകർക്കും റിലീസ് ആവശ്യപ്പെട്ടപ്പോൾ അതിന് അനുവദിച്ച് പിന്തുണ നൽകിയ ക്ലബ് മാനേജ്മെന്റിനും നോർദെ കുറിപ്പിൽ നന്ദി പറഞ്ഞു. ഈ വർഷം ആദ്യമായി നടക്കാൻ പോകുന്ന സൂപ്പർകപ്പിനേക്ക് നോർദെ തിരിച്ചെത്തും എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version