ഗോകുലം എഫ് സി മോഹൻ ബഗാൻ മത്സരം സ്റ്റാർ സ്പോർട്സിൽ ഇല്ല

ഗോകുലം എഫ് സിയുടെ ഐലീഗിലെ അവസാന മത്സരം ടെലിവിഷനിൽ കാണാൻ കഴിയില്ല. മോഹൻ ബഗാനെയാണ് ഗോകുലം കോഴിക്കോട് നടക്കുന്ന മത്സരത്തിൽ നേരിടുന്നത്. മത്സരം ഹോട്സ്റ്റാറിലൂടെ മാത്രമെ കാണാൻ സാധിക്കൂ. ലീഗിലെ അവസാന ദിവസമായതിനാൽ മൂന്നു മത്സരങ്ങൾ നടക്കുന്നതിനാലാണ് ഗോകുലം മത്സരം സ്റ്റാർസ്പോർട്സ് സംപ്രേഷണം ചെയ്യാത്തത്.

മാർച്ച് 8ന് മൂന്നു മണിക്ക് മൂന്നു മത്സരങ്ങളാണ് ഒരേ സമയം നടക്കുന്നത്. ഈസ്റ്റ് ബംഗാൾ നെറോകയേയും, മിനേർവാ പഞ്ചാബ് ചർച്ചിൽ ബ്രദേഴ്സിനേയും ഇതേ സമയം തന്നെ നേരിടുന്നുണ്ട്. ലീഗ് കിരീടം ഈ മൂന്നു മത്സരങ്ങളുടെ ഫലങ്ങളാകും തീരുമാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ നഷ്ടം സങ്കടമുളവാക്കുന്നത് പക്ഷേ മനസ്സിലാക്കാവുന്നത്
Next articleലോകകപ്പ് ഒരു വര്‍ഷം അകലെ, സാധ്യത പട്ടിക തയ്യാറാക്കിയെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍