മുൻ ബ്ലാസ്റ്റേഴ്സ് താരം നിർമ്മൽ ഛേത്രി ഇനി പഞ്ചാബിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ പ്രതിരോധ താരം നിർമ്മൽ ഛേത്രിയെ ഐലീഗ് ക്ലബായ മിനേർവ പഞ്ചാബ് സ്വന്തമക്കി. എഫ് സി ഗോവ ഡിഫൻസിലായിരുന്നു നിർമ്മൽ ചേത്രി ഇതുവരെ. അവിടെ അവസരങ്ങൾ ഇല്ലാത്തതാണ് താരത്തെ ഐ ലീഗിലേക്ക് എത്തിച്ചത്. ഗോവയിൽ എത്തും മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ആയിരുന്നു നിർമ്മൽ കളിച്ചിരുന്നത്.

മുൻ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിച്ച് മികവു തെളിയിച്ചിട്ടുള്ള താരമാണ്.മുമ്പ് ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനും താരം കളിച്ചിട്ടുണ്ട്.

Advertisement