ഗോൾ കീപ്പർ നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡിൽ

Newsroom

Img 20220717 162705

യുവ ഗോൾ കീപ്പർ നീരജ് കുമാറിനെ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. 19കാരനായ താരം നീരജ് കുമാർ രാജസ്ഥാൻ യുണൈറ്റഡിന്റെ താരമായിരുന്നു. ഇപ്പോൾ രാജസ്ഥാൻ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്. ക്ലബ് ഈ നീക്കം ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ സീസണിൽ നീരജ് ലോണിൽ റിയൽ കാശ്മീരിനായി കളിച്ചിരുന്നു‌. അവിടെ ഗംഭീര പ്രകടനം നടത്താനും താരത്തിനായിരുന്നു. മുമ്പ് ഇന്ത്യയെ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും പ്രതിനിധീകരിച്ചിട്ടുണ്ട്. മുമ്പ് ഒസോണായും താരം കളിച്ചിട്ടുണ്ട്.