നൈജീരിയൻ സ്ട്രൈക്കർ ഗോകുലം കേരളയിൽ

Img 20210903 160722

കോഴിക്കോട്, സെപ്റ്റംബർ 3: ഗോകുലം കേരള എഫ് സി നൈജീരിയൻ താരം ചിസോം എൽവിസ് ചിക്കത്താരയെ സ്വന്തമാക്കി. നൈജീരിയൻ നാഷണൽ ടീം താരമായ എൽവിസിന് 26 വയസ്സുണ്ട്.

ഗോകുലത്തിന്റെ നാലാമത്തെ വിദേശ താരമാണ് എൽവിസ്. അഫ്ഘാൻ താരം ഷെരീഫ് മുഹമ്മദ്, കാമറൂൺ ഡിഫൻഡർ അമിനോ ബൗബോ, ഘാന സ്‌ട്രൈക്കർ റഹീം ഒസുമാന് ആണ് മറ്റു വിദേശ താരങ്ങൾ.

നൈജീരിയ കൂടാതെ, ഇറാഖ്, ബഹ്‌റൈൻ, മൊറോക്കോ, ഈജിപ്ത് എന്നീ രാജ്യങ്ങളെ ക്ലബ്ബുകൾക്ക് വേണ്ടി എൽവിസ് കളിച്ചിട്ടിട്ടുണ്ട്. നൈജീരിയൻ ടീമിന് വേണ്ടി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാറ്റ് ട്രിക്ക് ഗോൾ നേടി.

“ഇന്ത്യൻ ലീഗിൽ തിളങ്ങുവാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ഗോകുലത്തിനൊപ്പം കിരീടങ്ങൾ നേടുക എന്നാണ് ലക്‌ഷ്യം,” എൽവിസ് പറഞ്ഞു.

“ഇന്ത്യൻ ലീഗിൽ ഇതു പോലെ ഒരു സ്‌ട്രൈക്കർ വന്നിട്ടുണ്ടാവില്ല. എല്ലാ ആശംസകളും നേരുന്നു,” ഗോകുലം പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.

Previous articleരണ്ട് യുവ മലയാളി താരങ്ങളുമായി എഫ് സി ഗോവയുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡ്
Next articleപരിക്ക് കാരണം ബാവുമ പിന്മാറി, മഹാരാജ് ഇനി ദക്ഷിണാഫ്രിക്കയെ നയിക്കും