ഐ ലീഗിൽ കേരളത്തിന്റെ സാന്നിദ്ധ്യമറിയിക്കാൻ എവർഗ്രീൻ എഫ് സി

കേരളത്തിൽ നിന്ന് ഒരു ഐ ലീഗ് ടീം എന്ന സ്വപ്നത്തിനു പുതു പ്രതീക്ഷ. ഐ ലീഗിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ഒരു ടീം കൂടി ശ്രമങ്ങൾ ആരംഭിച്ചു എന്ന് റിപ്പോർട്ടുകൾ. സിംഗപ്പൂർ ആസ്ഥാനമായുള്ള മൈ സ്‌പോർട് കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി എവർഗ്രീൻ എഫ് സിഎന്ന പേരിൽ പുതിയ ടീമിനെയിറക്കുന്നത്. 2017-18സീസണിലേക്ക് ഐ ലീഗിലേക്ക് ടീമിനെ ഇറക്കുന്നതിന്റെ ആദ്യ പടിയെന്നോണം മൈ സ്‌പോർട് കമ്പനി കേരള ഫുട്ബോൾ അസോസിയേഷനിൽ ടീമിന്റെ രജിസ്‌ട്രേഷൻ പൂർത്തിയാക്കി.

കാര്യവട്ടത്തുള്ള ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയമാവും ടീമിന്റെ ഹോം ഗ്രൗണ്ട്.  ഗ്രൗണ്ടിന്റെ സൗകര്യങ്ങൾ വിലയിരുത്താൻ ടീം പ്രതിനിധികൾ അടുത്ത ദിവസം തന്നെ ഗ്രൗണ്ട് സന്ദർശിക്കും. ഐ ലീഗിൽ ടീമിനെ ഇറക്കുന്നതിനോടപ്പം ഫുട്ബോൾ അക്കാദമി സ്ഥാപിക്കാനും മൈ സ്‌പോർട് കമ്പനിക്ക് പദ്ധതിയുണ്ട്. കേരളത്തിൽ നിന്ന് എവർഗ്രീൻ എഫ് സിയെ കൂടാതെ ഗോകുലം എഫ് സിയും ഐ ലീഗിൽ കളിക്കാൻ ശ്രമം നടത്തുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാരാഒളിമ്പിക്സ് താരം പരിശീലത്തിനിടെ മരണമടഞ്ഞു
Next articleകെ.എൽ.എഫ് : അബൂഷാബിൻ മിന്നി ; റിഥത്തിനു ജയം