Site icon Fanport

നെരോകയുടെ പരിശീലകനായി മുൻ ഇന്ത്യൻ താരം റെനെഡി സിംഗ്

മുൻ ഇന്ത്യൻ താരമായ റെനെഡി സിംഗ് ആദ്യമായി ഒരു ക്ലബിന്റെ പരിശീലകനാവുന്നു. ഐലീഗ് ക്ലബായ നെരോക എഫ് സിയുടെ ചുമതലയാണ് റെനെഡി ഏറ്റെടുത്തിരിക്കുന്നത്. ഈ സീസൺ ഐലീഗ് അത്ര മികച്ച പ്രകടനമല്ലാത്തതിനാൽ മുൻ പരിശീലകൻ മാനുവൽ റെടനീരോയെ നെരോക പുറത്താക്കിയിരുന്നു. ഇന്ത്യക്ക് വേണ്ടി അറുപതോളം ഫുട്ബോൾ മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് റെനെഡി സിംഗ്.

മുമ്പ് പൂനെ സിറ്റിയുടെ സഹപരിശീലകനായി റെനഡി സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് റെനെഡി. ഈസ്റ്റ് ബംഗാൾ, മോഗൻ ബഗാൻ, യുണൈറ്റഡ് സ്പോർട്സ് ക്ലബ്, കേരള ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെ പ്രമുഖരുടെ ഒക്കെ ഭാഗമായിട്ടുണ്ട്.

Exit mobile version