നെരോക എഫ് സി റിയൽ കാശ്മീരിനെ വീഴ്ത്തി

- Advertisement -

ഐലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നെരോക എഫ് സിക്ക് വിജയം. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റിയൽ കാശ്മീരിനെ നേരിട്ട നെരോക മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയിച്ചത്. മത്സരത്തിന്റെ 62ആം മിനുട്ടിൽ ദിവാരയാണ് നെരോകയ്ക്ക് വേണ്ടി ഗോൾ നേടിയത്.

ഇത് നെരോകയുടെ ലീഗിലെ രണ്ടാം വിജയം മാത്രമാണ്. ഈ വിജയത്തോടെ എട്ടു പോയന്റുമായി നെരോക ലീഗിൽ ഗോകുലത്തെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് എത്തി. റിയൽ കാശ്മീരിന് ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയന്റ് മാത്രമേ ഉള്ളൂ.

Advertisement