Site icon Fanport

നെരോക രാജസ്ഥാൻ യുണൈറ്റഡ് പോരാട്ടം സമനിലയിൽ


ഐ ലീഗിൽ ഇന്ന് നടന്ന പോരാട്ടത്തിൽ രാജസ്ഥാൻ യുണൈറ്റഡും നെരോകയും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് അടിച്ചത്. ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ നെരോക ലീഡ് എടുത്തിരുന്നു. ക്യ്കിങ്താമിനന്റെ ഒരു ലോ ഷോട്ടിലൂടെ ആയിരുന്നു നെരോക ലീഡ് എടുത്തത്. സബ്ബായി എത്തിയ ജാകൊനോവ് ആണ് രാജസ്ഥാന് സമനില നൽകിയത്. 63ആം മിനുട്ടിൽ ഫ്ലാൻ ഗോമസിന്റെ ഒരു ഷോട്ട് ഡിഫ്ലക്റ്റഡ് ആയപ്പോൾ ജാകൊനോവ് കൃത്യാമായി പന്ത് വലയിലേക്ക് എത്തിക്കുക ആയിരുന്നു.

ഈ സമനിലയോടെ നെരോക 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തും രാജസ്ഥാൻ 15 പോയിന്റുമായി ഏഴാം സ്ഥാനത്തും നിൽക്കുന്നു.

Exit mobile version