മിനേർവ പഞ്ചാബിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കി കൊഗൻ സിംഗ് ഇനി നെരോകയിൽ

നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊഗൻ സിംഗ് ദേശീയ ഫുട്ബോളിലേക്ക് തിരികെയെത്തുന്നു. അദ്ദേഹം ഐ ലീഗ് ക്ലബായ നെരോക എഫ് സിയുടെ ചുമതലയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു വർഷത്തെ കരാറിലാകും നിയമനം. മുമ്പ് മിനേർവ പഞ്ചാബിന്റെ പരിശീലകനായി ദേശീയ ശ്രദ്ധ നേടാൻ അദ്ദേഹത്തിനായിട്ടുണ്ട്. 2017-18 സീസണിൽ മിനേർവയെ ഐ ലീഗ് ചാമ്പ്യന്മാർ ആക്കിയിരുന്നു.

എന്നാൽ ആ സീസണു പിന്നാലെ ക്ലബ് ഉടമായ രഞ്ജിത്ത് ബജാജുമായി ഉടക്കി കൊംഗൻ സിങ് ക്ലബ് വിടുകയായിരുന്നു. അതിനു ശേഷം ഒരു ക്ലബിന്റെയും ചുമതല അദ്ദേഹം ഏറ്റെടുത്തിയിരുന്നില്ല. ചില അക്കാദമികളുടെയും മറ്റും പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. മണിപ്പൂർ സ്വേദേശിയാ കൊംഗൻ സിംഗിന്റെ വരവ് നെരോകയെ ശക്തമാക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ വിശ്വസിക്കുന്നു. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്ത ടീമാണ് നെരോക.

Exit mobile version