നെറോക – ഐസോൾ പോരാട്ടം സമനിലയിൽ

- Advertisement -

ഐ ലീഗിൽ ഇന്ന് നടന്ന നെറോക എഫ്‌സി – ഐസോൾ പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. നെറോക എഫ്‌സിയുടെ സ്വന്തം സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മോശം ഫോമിലുള്ള ഐസോൾ സമനിലയിൽ പിടിച്ചു കെട്ടുകയായിരുന്നു. മത്സരത്തിന്റെ 48ആം മിനിറ്റിൽ നെറോകയുടെ എഡ്വാർഡോ ഫെരേര ചുവപ്പ് കാർഡ് കണ്ടു പുറത്തായത് ഹോം ടീമിന് തിരിച്ചടിയായി.

ലീഗ് പട്ടികയിൽ മുന്നേറാനുള്ള മികച്ച അവസരമാണ് നെറോക എഫ്‌സിക്ക് നഷ്ടമായത്. സമനിലയോടെ 14 മത്സരങ്ങളിൽ നിന്നും 22 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നെറോക എഫ്‌സി ഇപ്പോൾ. ഇത്രയും മത്സരങ്ങളിൽ നിന്നും 11 പോയിന്റ് മാത്രമായി പത്താം സ്ഥാനത്താണ് ഐസോൾ എഫ്‌സി.

Advertisement