ഐസോളിനെ ഞെട്ടിച്ച് നെരോക്ക രണ്ടാം സ്ഥാനത്ത്

ഐലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ഐസോൾ എഫ് സിയെ അവരുടെ തട്ടകത്തിൽ ചെന്ന് തോൽപ്പിച്ച് നൊരോക്ക എഫ് സി കുതിക്കുന്നു. ഇന്ന് ഐസോളിൽ വെച്ച് നടന്ന പോരാട്ടത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് നെരോക്ക ജയവും മൂന്നു പോയന്റും സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ നുരയിനിലൂടെ ഐസോൾ ലീഡെടുത്തു എങ്കിലും രണ്ടാം പകുതിയിൽ ശക്തമായ പോരാട്ടവീര്യം കാണിച്ച് നെരോക്ക കളിയിലേക്ക് തിരിച്ചുവരിക ആയിരുന്നു. 65ആം മിനുട്ടിൽ ചിടിയിലൂടെ നെരോക സമനില നേടി. കളി അവസാനിക്കാൻ അഞ്ചു മിനുറ്റ് മാത്രം ബാക്കി നിൽക്കേ നെരോകയുടെ ബോസ്നിയബ് താരൻ നെഡോ തുർകോവിചാണ് വിജയഗോൾ നേടിയത്.

ജയത്തോടെ 10 മത്സരങ്ങളിൽ നിന്നായി 21 പോയന്റുമായി ഈസ്റ്റ് ബംഗാളിനെ മറികടന്ന് നെരോക്ക രണ്ടാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version