നെറോകക്ക് പുതിയ സ്പാനിഷ് കോച്ച്

- Advertisement -

കഴിഞ്ഞ തവണ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെറോക തങ്ങളുടെ പുതിയ കോച്ച് ആയി മാനുവൽ റെറ്റമേരോയെ നിയമിച്ചു. നേരത്തെ ഐ ലീഗിൽ ഐസ്വാൾ എഫ് സിയുടെ പരിശീലകനായിരുന്നു മാനുവൽ റെറ്റമേരോ. ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് അന്ന് റെറ്റമേരോയെ ഐസ്വാൾ പുറത്താക്കുകയായിരുന്നു.

നെറോകയെ ഐ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച ഗിഫ്റ്റ് റൈഖാൻ ക്ലബ് വിട്ടതിനെ തുടർന്നാണ്  റെറ്റമേരോ നെറോകയിൽ എത്തുന്നത്.  കളിക്കാരൻ എന്ന നിലയിൽ സ്പാനിഷ് ക്ലബ്ബുകളായ റയൽ വല്ലലോയ്ഡ്, വില്ല ഡി സിമൻകാസ്, ബെറ്റിസ്‌ എന്നീ ക്ലബുകളെ പ്രധിനിധികരിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement