ചർച്ചിലിനെ തോൽപ്പിച്ച് നെറോക വീണ്ടും ഒന്നാമത്

ഐലീഗ് ടേബിളിൽ നെറോക്ക എഫ് സി വീണ്ടും ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് നെറോക ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചർച്ചിലിന്റെ ജയം.

പ്രതിരോധനിരക്കാരൻ ആര്യൻ വില്യംസ് ആണ് 86ആം മിനുട്ടിൽ വിജയ ഗോൾ നേടിയത്. ജയത്തോടെ 30 പോയന്റായി നെറോകയ്ക്ക്. പക്ഷെ രണ്ടാം സ്ഥാനത്തുള്ള മിനേർവയേക്കാളും മൂന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനേക്കാളും ഒരു മത്സരം അധികം നെറോക കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളും മിനേർവയും പോയന്റുകൾ നഷ്ടപ്പെടുത്തിയാലേ നെറോകയ്ക്ക് ലീഗ് കിരീടം സാധ്യമാവുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial