Site icon Fanport

കാശ്മീരിന് കണ്ണീർ നൽകി നെരോക്ക

കാശ്മീരിന്റെ ഐലീഗ് ക്ലബായ റിയൽ കാശ്മീർ എഫ് സിക്ക് അവരുടെ ലീഗിലെ ആദ്യ പരാജയം. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ ഇറങ്ങിയ റിയൽ കാശ്മീർ എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവിയാണ് നെരോക്കയുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത്. നന്നായി കളിച്ചു എങ്കിലും ഡിഫൻസിന്റെ രണ്ട് വലിയ പിഴവുകൾക്ക് കാശ്മീർ വിലകൊടുക്കേണ്ടി വരികയായിരുന്നു.

ആദ്യ പകുതിയിൽ 28ആം മിനുട്ടിൽ ഫെലിക്സ് ചിഡിയുടെ വകയായിരുന്നു നെരോകയുടെ ആദ്യ ഗോൾ. വലതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ക്ലിയർ ചെയ്യാൻ യാതൊരു ഉത്സാഹവും കാശ്മീഎ ഡിഫൻസ് കാണിച്ചില്ല. നെരോകയുടെ ഒരു അറ്റാക്കറെ കടന്നു വന്ന പന്ത് രണ്ടാം അറ്റാക്കറായി ബോക്സിൽ നിലയുറപ്പിച്ച ചിഡിയുടെ കാലിൽ എത്തി. എളുപ്പൻ ഫിനിഷ് ചെയ്ത് ചിഡി നെരോകയ്ക്ക് ലീഡും നൽകി.

74ആം മിനുട്ടിൽ തീർത്തും കാശ്മീർ ഡിഫൻസീവ് അബദ്ധത്തിൽ നിന്നായിരുന്നു നെരോകയുടെ രണ്ടാം ഗോൾ. ബോക്സിൽ നിന്ന് ചിഡിയുടെ കാലിലേക്കാണ് കാശ്മീർ താരം പന്ത് കൊടുത്തത്. ഒറ്റ ടച്ചിലെ ഷോട്ടിൽ തന്നെ ചിഡി രണ്ടാമതും വലകുലുക്കി. അത് മൂന്ന് പോയന്റും ജയവും സന്ദർശകർക്ക് ഉറപ്പിച്ച് കൊടുത്തു. നെരോകയുടെ ലീഗിലെ ആദ്യ ജയമായിരുന്നു ഇത്.

Exit mobile version