മുൻ ഇന്ത്യൻ താരം നജീബ് ഇനി ഗോകുലം കേരള റിസേർവ് ടീം പരിശീലകൻ

ഇതിഹാസ ഫുട്ബോളറും പരിശീലകനുമായ എൻ എം നജീബ് ഗോകുലം കേരള എഫ് സി റിസേർവ്സ് ടീം പരിശീലകനായി നിയമിക്കപ്പെട്ടു. മുൻ ഇന്ത്യൻ ഫുട്ബോളറും എസ് ബി ടിയെ ദീർഘകാലം പരിശീലിപ്പിച്ച പരിശീലകനുമാണ് നജീബ്. എസ് ബി ടിയെ നാഷണൽ ലീഗ് കാലഘട്ടത്തിൽ പരിശീലിപ്പിച്ച നജീബ് കോച്ച് എസ് ബി ടിക്ക് വിവിധ ടൂർണമെന്റുകളിലായി 42 കപ്പുകൾ നേടിയിട്ടുണ്ട്.

എസ് ബി ടിയിൽ നജീബ് കോച്ചിന് കീഴിൽ കളിച്ച 12 താരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ എത്തിയിട്ടുണ്ട്. ഈസ്റ്റ് ബംഗാൾ, ടൈറ്റാനിയം, മൊഹമ്മദൻസ് എന്നീ ടീമുകളുടെ സ്ട്രൈക്കറായും നജീബ് കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി രണ്ട് മത്സരങ്ങളും നജീബ് കളിച്ചിട്ടുണ്ട്. കേരളത്തിനു വേണ്ടി ആറു തവണ സന്തോഷ് ട്രോഫിയിലും അദ്ദേഹം കളിച്ചിട്ടുണ്ട്.

മലബാറിയൻസിനൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമാണ് എന്ന് നജീബ് കോച്ച് പറഞ്ഞു. ഈ വരുന്ന സീസണിൽ ഗോകുലം കേരള റിസേർവ്സ് ടീമിനെ കേരള പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിക്കുക ആണ് ലക്ഷ്യം എന്നും അടുത്ത സീസണിലേക്ക് യുവതാരങ്ങളെ വളർത്തണം എന്നും നജീബ് കോച്ച് ചുമതലയേറ്റ ശേഷം പറഞ്ഞു.

Exit mobile version