Site icon Fanport

മുന്മുൻ ലുഗുൻ മിനേർവ പഞ്ചാബിൽ

പ്രതിരോധ താരം മുന്മുൻ തിമോത്തി ലുഗുനിനെ മിനേർവ പഞ്ചാബ് സ്വന്തമാക്കി. അവസാന വർഷം ദേശീയ ലീഗിൽ ഇല്ലാതിരുന്ന മുന്മുനെ ഒരു വർഷത്തെ കരാറിൽ ആണ് മിനേർവ പഞ്ചാബ് സ്വന്തമാക്കി. ലെഫ്റ്റ് ബാക്കായ മുന്മുൻ അവസാന രണ്ട് സീസണുകളിൽ ഡെൽഹി ഡൈനാമോസിന് ഒപ്പം ആയിരുന്നു. പക്ഷെ അവിടെ വളരെ കുറച്ച് അവസരങ്ങൾ മാത്രമേ മുന്മുന് ലഭിച്ചിരുന്നുള്ളൂ.

മുമ്പ് മിനേർവ പഞ്ചാബ് അക്കാദമിക്ക് വേണ്ടി കളിച്ചിട്ടുള്ള മുന്മുന്റെ ക്ലബിലേക്ക് ഉള്ള തിരിച്ച് വരവാണിത്. മുംബൈ സിറ്റിക്ക്, മുംബൈ എഫ് സി, പൂനെ എഫ് സി എന്നീ ക്ലബുകൾക്ക് വേണ്ടിയും മുന്മുൻ ബൂട്ടണിഞ്ഞിട്ടുണ്ട്. ഷിംല യങ്സിലൂടെയും സിക്കിം യുണൈറ്റഡിലൂടെയും ആയിരുന്നു മുന്മുൻ വളർന്നു വന്നത്.

Exit mobile version