Site icon Fanport

മുഡെ മൂസയുടെ വിലക്ക് മൂന്ന് മത്സരങ്ങളിൽ

ഗോകുലം കേരള എഫ് സിയുടെ ക്യാപ്റ്റൻ മുഡെ മുസയ്ക്ക് ഇനിയും രണ്ട് മത്സരങ്ങൾ കൂടെ നഷ്ടമാകും. ചെന്നൈ സിറ്റിക്ക് എതിരായ മത്സരത്തിന് ലഭിച്ച ചുവപ്പ് കാർഡിനുള്ള വിലക്ക് മൂന്ന് ദിവസത്തേക്ക് ആയിരിക്കുമെന്ന് എ ഐ എഫ് എഫ് അറിയിച്ചു. നേരത്തെ ഷില്ലോങ്ങ് ലജോങ്ങിനെതിരായ മത്സരം മൂസയ്ക്ക് നഷ്ടമായിരുന്നു. ഇന്ന് മിനേർവയ്ക്ക് എതിരായ മത്സരവും ചർച്ചിൽ ബ്രദേഴ്സിനെതിരായ മത്സരവും മുസയ്ക്ക് നഷ്ടമാകും.

മൂസ ഗോകുലം മധ്യനിരയിൽ വലിയ നഷ്ടമാകും. മൂസയ്ക്ക് പകരം മധ്യനിയിൽ റാഷിദ് ആകും ഇന്നും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ മധ്യനിരയിൽ ഇറങ്ങിയ റാഷിദ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Exit mobile version