എലൈറ്റ് ഐ ലീഗ്; എം എസ് പിക്ക് വിജയം

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ എം എസ് പിക്ക് വിജയം. കേരള സോണിൽ ഇന്ന് കൊച്ചിയിൽ വെച്ച് വൈകിട്ട് നടന്ന മത്സരത്തിൽ സായ് തിരുവനന്തപുരം ആയിരുന്നു എം എസ് പിയുടെ എതിരാളികൾ. എതിരില്ലാത്ത ഒരു ഗോളിനാണ് സായ് തിരുവനന്തപുരത്തെ എം എസ് പി തോൽപ്പിച്ചത്. കളിയുടെ 26ആം മിനുട്ടിൽ മുഹമ്മദ് അജ്മൽ ആണ് എം എസ് പിക്കായി ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ എം എസ് പി കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയിരുന്നു. സായിക്ക് ഇതു രണ്ടാമത്തെ തോൽവി ആണ്. ഇനി 19ആം തീയതി ആണ് കേരള സോണിൽ മത്സരങ്ങൾ.