റിയൽ കാശ്മീരിനെ തോൽപ്പിച്ച് എം എസ് പി മലപ്പുറം U-18 ഐലീഗ് ഫൈനൽ റൗണ്ടിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവയിൽ നടക്കുന്ന അണ്ടർ 18 ഐ ലെഗ് പ്ലേ ഓഫ് റൗണ്ടിൽ നിന്ന് എം എസ് പി മലപ്പുറം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റിയൽ കാശ്മീരിനെ തോൽപ്പിച്ചാണ് എം എസ് പി ഫൈനൽ റൗണ്ട് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എം എസ് പിയുടെ വിജയം. പ്രതാപ് ഇയും അജയ് കൃഷണനുമാണ് എം എസ് പിക്കായി ഇന്ന് ഗോൾ നേടിയത്. ഈ ജയം എം എസ് പിയെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കി. റിയൽ കാശ്മീർ, മിനേർവ പഞ്ചാബ് തുടങ്ങിയ വൻ ക്ലബുകൾ ഉള്ള ഗ്രൂപ്പിൽ നിന്നാണ് എം എസ് പി ഗ്രൂപ്പ് ചാമ്പ്യന്മാരായത് എന്നത് വലിയ കാര്യമാണ്.

ഈ ജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് എം എസ് പി 9 പോയന്റാണ് നേടിയത്. നേരത്തെ എഫ് സി മാംഗ്ലൂരിനെയും കഹാനി എഫ് സിയെയും എം എസ് പി തോൽപ്പിച്ചിരുന്നു. 7 പോയന്റുമായി മിനേർവ പഞ്ചാവാണ് ഗ്രൂപ്പിൽ നിന്ന് ഫൈനൽ റൗണ്ടിലേക്ക് കടന്ന മറ്റൊരു ടീം. മൂന്നാമതുള്ള റിയൽ കാശ്മീരിന്റെ യോഗ്യത നാളെയെ തീരുമാനമാകുള്ളത്. മികച്ച ഒരു മൂന്നാം സ്ഥാനക്കാർക്ക് മാത്രമേ ഫൈനൽ റൗണ്ട് യോഗ്യത ഉണ്ടാകു. കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള ഗ്രൂപ്പ് ബിയുടെ യോഗ്യത നാളെയെ തീരുമാനം ആവുകയുള്ളൂ.