20220103 165042

50ൽ അധികം താരങ്ങൾ കൊറോണ പോസിറ്റീവ്, ഐ ലീഗ് പുനരാരംഭിക്കുന്നത് വൈകും

ഐ ലീഗ് പുനരാരംഭിക്കുന്നത് വൈകും. ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് ജനുവരി 6വരെ നിർത്തിവെക്കാൻ നേരത്തെ തീരുമാനം ആയിരുന്നു. പുതിയ ടെസ്റ്റ് ഫലം വന്നപ്പോൾ ഐ ലീഗ് ബയോ ബബിളിൽ ഉള്ള 50ൽ അധികം താരങ്ങൾക്ക് കൊറോണ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്‌. കൊറോണ ഇങ്ങനെ വ്യാപിച്ച സാഹചര്യത്തിൽ ലീഗ് പുനരാരംഭിക്കാൻ ഇപ്പോൾ ആകില്ല‌‌. ഇനിയും രണ്ട് ആഴ്ച കഴിഞ്ഞാകും ലീഗ് പുനരാരംഭിക്കാൻ ആകുമോ എന്ന് ചർച്ച ചെയ്യുക.

റിയൽ കാശ്മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻസ് എന്നീ ടീമുകളുടെ ക്യാമ്പിലായിരുന്നു കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ബയോ ബബിളിൽ ആയിട്ടും കൊറോണ വന്നത് ലീഗ് അധികൃതരിൽ വലിയ ആശങ്ക ഉണ്ടാക്കി. ക്ലബുകൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ വഴിയാണ് കൊറോണ വന്നത് എന്നാണ് നിഗമനം. കഴിഞ്ഞ ആഴ്ച ആയിരുന്നു ഐ ലീഗ് ആരംഭിച്ചത്.

Exit mobile version