മോഹൻ ബഗാന്റെ അടുത്ത രണ്ട് മത്സരങ്ങൾ സ്വന്തം ഗ്രൗണ്ടിൽ

- Advertisement -

മത്സര ദിവസം ചിലവ് ചുരുക്കലിന്റെ ഭാഗമായി മോഹൻ ബഗാന്റെ അടുത്ത രണ്ട് മത്സരങ്ങൾ അവരുടെ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടത്തും. സാൾട് ലേക് സ്റ്റേഡിയത്തിൽ വെച്ചാണ് മോഹൻ ബഗാന്റെ മത്സരങ്ങൾ ഇതുവരെ നടന്നു പോന്നത്. സാൾട് ലേക് സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള ചിലവ് കൂടുതലാണെന്നു കണ്ടാണ് ബഗാൻ മത്സരം സ്വന്തം ഗ്രൗണ്ടിലേക്ക് മാറ്റുന്നത്.

ഡിസംബർ 29ന് ഇന്ത്യൻ ആരോസിനെതിരെയുള്ള മത്സരവും ജനുവരി 2ന് ചെന്നൈ സിറ്റി എഫ്.സിക്ക് എതിരെയുള്ള മത്സരവുമാണ് ക്ലബ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. മത്സരത്തിന്റെ സമയക്രമങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് ക്ലബ് ഭാരവാഹികൾ അറിയിച്ചത്.

മോഹൻ ബഗാൻ ഐ ലീഗിൽ 9 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement