കൊൽക്കത്ത ഡെർബിയിൽ മോഹൻ ബാഗാൻ

- Advertisement -

സീസണിലെ ആദ്യത്തെ കൊൽക്കത്ത ഡെർബി മോഹൻ ബഗാൻ സ്വന്തമാക്കി. വെറും വാശിയും നിറഞ്ഞു നിന്ന മല്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മോഹൻ ബഗാൻ വിജയിച്ചത്. സാൾട്ട് ലേക്കിൽ നടന്ന മത്സരത്തിൽ കിങ്സ്‌ലി ആണ് മോഹൻ ബഗാന്റെ വിജയ ഗോൾ നേടിയത്.

എൻഡ് റ്റു എൻഡ് പോരാട്ടം കണ്ട മത്സരത്തിൽ ഇരു കൊൽക്കത്തൻ ടീമുകളും ഒപ്പത്തിനൊപ്പം പോരാടുന്നതായിരുന്നു കണ്ടത്. ഈസ്റ്റ് ബംഗാളിന് ലഭിച്ച അവസരങ്ങൾ പ്ലാസയും മോഹൻ ബഗാന് ലഭിച്ച അവസരങ്ങൾ ക്രോമായും പാഴാക്കിയപ്പോൾ വിജയ ഗോൾ പിറന്നത് 39 മിനിറ്റിൽ ആയിരുന്നു. സോണി നോർദേ എടുത്ത കോർണറിൽ നിന്നും കിങ്സിൽ മനോഹരമായി ഹെഡ് ചെയ്ത് ഈസ്റ്റ് ബംഗാളിന്റെ വല കുലുക്കി. ആദ്യ പകുതിയിൽ 1-0 എന്ന നിലയിൽ ആയിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഈസ്റ്റ് ബംഗാൾ കിണഞ്ഞു ശ്രമിച്ചെങ്കിലും എല്ലാം ബഗാൻ പ്രതിരോധത്തിൽ തട്ടി മടങ്ങി. അതിനിടയിൽ സ്‌ട്രൈക്കർ ഡിപാന്തക്ക് പരിക്കേറ്റ് പുറത്തു പോയത് ബഗാന് തിരിച്ചടിയായി.

രണ്ടു മത്സരങ്ങളിൽ നിന്നും 4 പോയിന്റുമായി ബഗാൻ മൂന്നാമത് എത്തിയപ്പോൾ 1 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ ആറാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement