ഐ ലീഗിൽ ഇന്ന് മോഹൻ ബഗാൻ ചർച്ചിലിനെതിരെ

- Advertisement -

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ മോഹൻ ബഗാൻ ഇന്ന് ചർച്ചിൽ ബ്രദേഴ്‌സിനെ നേരിടും. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് രണ്ടിനാണ് തുടങ്ങുക.

നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബഗാൻ മികച്ച വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ ആയിരിക്കും ശ്രമിക്കുക. മിനേർവക്കെതിരെ പരുങ്ങിയെങ്കിലും ശക്തരായ ഈസ്റ്റ് ബംഗാളിനെതിരെ മികച്ച പ്രകടനം ആണ് ബഗാൻ കാഴ്ചവെച്ചത്. മധ്യ നിരയിൽ കിനോവാക്കിയും സൂപ്പർ താരം സോണി നോർദെയും മികച്ച ഫോമിൽ അണുളളത്, മുന്നേറ്റ നിരയിലുള്ള ഡിപാന്തയും ക്രോമായും ഫോമിലേക്കുയർന്നാൽ ബഗാന് അനായാസ വിജയം പ്രതീക്ഷിക്കാവുന്നതാണ്.

ലീഗിലെ താങ്കളുടെ രണ്ടാമത്തെ മത്സരത്തിനാണ് ചർച്ചിൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഷില്ലോങ്ങിനോട് പരാജയപ്പെട്ട ചർച്ചിൽ ഒരു തിരിച്ചുവരവിനാവും ശ്രമിക്കുക.പരിചയ സമ്പന്നരായ ഇസ്രേൽ ഗുരുങ്ങും ഗോവിന്ദ സാമിയും ഫോമിലേക്ക് ഉയർന്നാൽ ചരച്ചിലിനു ഒരു അട്ടിമറി പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement