Site icon Fanport

മോഹൻ ബഗാൻ പരിശീലകനാവാൻ അഞ്ച് വിദേശ പരിശീലകർ

മോഹൻ ബഗാനെ അടുത്ത സീസണിൽ പരിശീലിപ്പിക്കാ വിദേശ പരിശീലകൻ എത്തും. ക്ലബ് തന്നെയാണ് ഖാലിദ് ജമീൽ ക്ലബ് വിടുമ്പോൾ എത്തുക ഒരു വിദേശ പരിശീലകൻ ആയിരിക്കും എന്ന് അറിയിച്ചത്. അഞ്ചു വിദേശ പരിശീലകരെ അടുത്ത പരിശീലക സ്ഥാനത്തേക്ക് ബഗാൻ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മുൻ ഗോകുലം കേരള എഫ് സി പരിശീലകൻ ഫെർണാണ്ടോ വരേലയും ഈ അഞ്ച് പരിശീലകരിൽ ഒരാളാണ്. ക്ലബുമായുള്ള അഭിപ്രായ വ്യത്യാസം കാരണം സീസൺ തുടങ്ങും മുമ്പ് ഗോകുലം കേരള എഫ് സി വിട്ടു പോയ പരിശീലകനാണ് വരേല. അദ്ദേഹത്തെ കൂടാതെ ഇന്ത്യക്കാർക്ക് പരിചിതരായ കരീം ബെഞ്ചരീഫ, പോളോ മെനസസ് എന്നിവരും ഷോർട്ട് ലിസ്റ്റിൽ ഉണ്ട്.

സ്പാനിഷ് ക്ലബായ ഹെർകുലിസിന്റെ പരിശീലകനായ ലുയിസ് പ്ലാനഗുമയും, മുൻ ഗ്രാനഡ പരീശീലകനായ ഓസ്കാർ കാനോയുമാണ് ഷോർട്ട്ലിസ്റ്റിൽ ഉള്ള മറ്റു പരിശീലകർ.

Exit mobile version