നട്ടുച്ചയ്ക്ക് മത്സരം, അധികൃതർക്കെതിരെ മോഹൻ ബഗാൻ താരം

- Advertisement -

ഉച്ചയ്ക്ക് രണ്ടു മണിക്ക് മത്സരം ഷെഡ്യുൾ ചെയ്യുന്നതിനെ വിമർശിച്ച് മോഹൻ ബഗാൻ മധ്യനിരതാരം കാമറൂൺ വാട്സൺ രംഗത്തെത്തി. കേരളത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടിൽ മത്സരം നടത്തുന്നതിനെയാണ് അദ്ദേഹം വിമർശിച്ചത്. കളിക്കാരുടെ ആരോഗ്യം പരിഗണിക്കാതെയുള്ള അധികൃതരുടെ ഇത്തരം നടപടി വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉച്ചയ്ക്കുള്ള മത്സരത്തിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്ന ആദ്യ താരമല്ല ആസ്ട്രേലിയക്കാരനായ കാമറൂൺ വാട്സൺ.

ഒരേ സമയം രണ്ടു ലീഗുകൾ നടത്തുന്നതിനാണ് ഉച്ചയ്ക്ക് മത്സരം ഷെഡ്യൂൾ ചെയ്യേണ്ടി വരുന്നതെന്നാണ് സംഘാടകരുടെ നിലപാട്. ബ്രോഡ്‌കാസ്റ്റിംഗ്‌ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് സ്റ്റാർ നെറ്റ്വർക്കാണ് മത്സരങ്ങളെ ഉച്ചയ്ക്ക് നടത്തുന്നതിലേക്ക് വഴിവെച്ചത്. അതെ സമയം ഐ ലീഗ് മത്സരങ്ങൾക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്ക് കൊടുക്കുന്ന പ്രയോരിറ്റി സ്റ്റാർ നെറ്റവർക്ക് കൊടുക്കുന്നുമില്ല.

ലൈവായി മത്സരം കാണിക്കുന്നതിലും സ്റ്റാർ നെറ്റ്‌വർക്ക് പിഴവ് വരുത്തിയിരുന്നു. പൊരി വെയിലത്ത് കൊടും ചൂടിൽ 90 മിനുട്ടും പൂർണമായി അർപ്പിച്ച് കളിക്കുന്ന ഐ ലീഗിലെ കളിക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ അധികൃതർ പൂർണമായും അവഗണിക്കുന്നത് പ്രതിഷേധാർഹമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement