ഖാലിദ് ജമീലിനെതിരെ പരാതിയുമായി മോഹന്‍ ബഗാന്‍

- Advertisement -

ഈസ്റ്റ് ബംഗാള്‍ കോച്ച് ഖാലിദ് ജമീലിനെതിരെ പരാതിയുമായി മോഹന്‍ ബഗാന്‍. കൊല്‍ക്കത്ത ഡെര്‍ബിയ്ക്ക് ശേഷം ഖാലിദ് ജമീല്‍ തങ്ങളുടെ ഒരു സ്റ്റാഫിനെ അസഭ്യം പറയുകയും തുപ്പുകയും ചെയ്തു എന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അഞ്ച് മണിക്കൂറോളം മുന്നേ സ്റ്റേഡിയത്തില്‍ എത്തി ജമീല്‍ ഡ്രെസ്സിംഗ് റൂം തുറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നിയമപ്രകാരം ഇത് അനുവദിക്കാനാകില്ല എന്ന് കാണിച്ച് മോഹന്‍ ബഗാന്റെ മീഡിയ മാനേജര്‍ ഇമ്രാന്‍ ഖാന്‍ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇമ്രാന്‍ ഖാനോടും മറ്റു സ്റ്റാഫുകളോടും ജമീല്‍ അസഭ്യം വര്‍ഷം നടത്തുകയായിരുന്നു എന്നാണ് ബഗാന്‍ അധികൃതരുടെ ആരോപണം.

മത്സരശേഷം പത്ര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ജമീലിനോട് ആവശ്യപ്പെടുവാന്‍ ഇമ്രാന്‍ ഖാന്‍ ചെന്നപ്പോള്‍ വീണ്ടും ജമീല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് തനിക്ക് നേരെ രോഷാകുലനാകുകയായിരുന്നു എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഈസ്റ്റ് ബംഗാള്‍ അധികൃതര്‍ പറയുന്നത് ഖാലിദ് ജമീല്‍ അല്ല മോഹന്‍ ബംഗാന്‍ അധികൃതരും പ്രത്യേകിച്ച് ഇമ്രാന്‍ ഖാന്‍ ആണ് മോശം രീതിയില്‍ പെരുമാറിയത് എന്നാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement