Site icon Fanport

മോഹൻ ബഗാൻ വിജയവഴിയിൽ

ഐലീഗിൽ അങ്ങനെ മോഹൻ ബഗാൻ വിജയ വഴിയിൽ എത്തി. ഇന്ന് ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് മോഹൻ ബഗാൻ തങ്ങളുടെ ലീഗിലെ ആദ്യ മൂന്ന് പോയന്റ് സ്വന്തമാക്കിയത്. ഇതിനു മുമ്പ് ലീഗിൽ കളിച്ച രണ്ടു മത്സരങ്ങളും ബഗാൻ സമനില ആയിരുന്നു നൽകിയത്. ഇന്ന് മികച്ച രീതിയിൽ തുടങ്ങിയ ബഗാൻ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു.

ദിപാന്ത് ഡികയാണ് രണ്ട് ബഗാൻ ഗോളുകളും നേടിയത്. 30ആം മിനുട്ടിൽ കിസേകയുടെ പാസിൽ നിന്നായിരുന്നു ഡികയുടെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് പെനാൾട്ടിയിലൂടെ ആയിരുന്നു ഡികയുടെ രണ്ടാം ഗോൾ. ജയത്തോടെ 5 പോയന്റുമായി ബഗാൻ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി.

Exit mobile version