ഇന്ത്യൻ ആരോസിനു സ്റ്റാന്റിംഗ് ഒവേഷൻ നൽകി മോഹൻ ബഗാൻ ആരാധകർ

- Advertisement -

മോഹൻ ബഗാൻ – ഇന്ത്യൻ ആരോസ് മത്സരത്തിന് ശേഷം തകർപ്പൻ പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ആരോസിനു മോഹൻ ബഗാൻ ആരാധകർ സ്റ്റാന്റിംഗ് ഒവേഷൻ നൽകി ആദരിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊൽക്കത്തയിൽ മോഹൻ ബഗാനെതിരെ പത്തുപേരുമായി കളിച്ച് നേടിയ സമനിലയാണ് മോഹൻ ബഗാൻ ആരാധകരുടെ ബഹുമാനം ഏറ്റുവാങ്ങാൻ ഇന്ത്യൻ യുവനിരയ്ക്ക് സാധിച്ചത്. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഫുട്ബോൾ ആരാധകർക്ക് വിരുന്നായിരുന്നു ഇന്നലത്തെ മത്സരം. 1- 1നാണ് അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രധിനിധികരിച്ച കുട്ടികൾ ബഗാനെ സമനിലയിൽ തളച്ചത്.

അമർജിത് കിയാം ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ ഇന്ത്യൻ ആരോസ് അവസാന 25 മിനിറ്റ് 10 പേരുമായാണ് കളിച്ചത്. ആരോസിന് വേണ്ടി മലയാളി താരം രാഹുൽ മികച്ചൊരു ഗോളും മത്സരത്തിൽ നേടി. മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മോഹൻ ബാഗനാണ്. ദിപൻന്ത ഡിക്കയുടെ മികച്ച ഒരു ഷോട്ട് ഇന്ത്യൻ ആരോസിന്റെ ഗോൾ വല കുലുക്കുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ഗോൾ തിരിച്ചടിച്ച് ഇന്ത്യൻ ആരോസ് മോഹൻ ബഗാനെ ഞെട്ടിച്ചു.  രണ്ട് മോഹൻ ബഗാൻ പ്രതിരോധ താരങ്ങളെ മറികടന്ന് മലയാളിയായ രാഹുൽ ബാലനാണ് ആരോസിന് സമനില നേടി കൊടുത്തത്. ചെന്നൈ സിറ്റി എഫ്‌സിക്കെതിരെയാണ് മോഹൻ ബഗാന്റെ അടുത്ത മത്സരം. ഈസ്റ് ബംഗാളിനെതിരെയാണ് ഇന്ത്യൻ ആരോസിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement