കൊറോണ കാരണം മോഹൻ ബഗാൻ ക്ലബ് അടച്ചു

- Advertisement -

കൊറൊണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ലബ് തൽക്കാലം അടച്ചിടുകയാണെന്ന് മോഹൻ ബഗാൻ അറിയിച്ചു. ബഗാന്റെ ഓഫീസ് അടക്കം എല്ലാ പ്രവർത്തനവും മാർച്ച് 31വരെ റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ പരിശീലനങ്ങൾ നിർത്തി താരങ്ങളോട് പുറത്തിറങ്ങാതെ ഇരിക്കാൻ മോഹൻ ബഗാൻ നിർദേശം നൽകിയിരുന്നു.

ഐ ലീഗ് സീസൺ ഉപേക്ഷിക്കാൻ സാധ്യത ഉള്ളതിനാൽ മോഹൻ ബഗാൻ താരങ്ങൾ സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഉണ്ട്. നാലു റൗണ്ട് മത്സരങ്ങൾ ബാക്കിയിരിക്കെ തന്നെ ഐ ലീഗ് കിരീടം സ്വന്തമാക്കാൻ മോഹൻ ബഗാന് ഇത്തവണ ആയിരുന്നു.

Advertisement