വിജയ വഴിയിൽ തിരിച്ചെത്തി മോഹൻ ബഗാൻ

കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനോട് ഏറ്റ തോൽവിക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി മോഹൻ ബഗാൻ. ഇന്ന് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെയാണ് ബഗാൻ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിയുന്നു ബഗാന്റെ വിജയം. ഐലീഗിൽ മോശം ഫോമിൽ തട്ടിതടയുന്ന മോഹൻ ബഗാന് ആശ്വാസമായിരിക്കുകയാണ് ഈ വിജയം. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ വിജയം കാണാതെയായിരുന്നു ബഗാൻ മിനേർവയെ നേരിടാൻ ഇറങ്ങിയത്.

മിനേർവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ, ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 80ആം മിനിറ്റിൽ ഹെൻറി കിസെക ആണ് ബഗാന്റെ വിജയ ഗോൾ നേടിയത്. വിജയത്തോടെ ഗോകുലത്തെയും മിനേർവയെയും പിന്തള്ളി ബഗാൻ ആറാം സ്ഥാനത്തെക്ക് എത്തി. 8 മത്സരങ്ങളിൽ നിന്നും 12 പോയിന്റ് ആണ് ബഗാന്റെ സമ്പാദ്യം.

Exit mobile version