ലെബനീസ് ഫോർവേഡ് അക്രം മോഹൻ ബഗാനിൽ

ക്രോമ പോയ ഒഴിവിലേക്ക് മോഹൻ ബഗാൻ കൊണ്ടുവരുന്നത് റാന്റി മാർട്ടിൻസിനെ അല്ല. പകരം ലെബനീസിൽ നിന്നും അക്രം മൊഗ്റാബിയാണ് ബഗാന്റെ ജേഴ്സിയിലേക്ക് എത്തുന്നത്. അക്രമുമായി മോഹൻ ബഗാൻ കരാർ ഒപ്പുവെച്ചതായാണ് അവസാന വിവരങ്ങൾ.

നെജ്മെഹെ ക്ലബിലായിരുന്നു താരം അവസാന സീസണിൽ കളിച്ചത്. അവസാന സീസണിൽ 26 മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ അടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ലെബനീസ് ലീഗിലെ ടോപ്പ് സ്കോററുമാണ് അക്രം. മുമ്പ് ഐ ലീഗിൽ ഒരു സീസൺ കളിച്ചിട്ടുണ്ട് അക്രം. 2012-12 സീസണിൽ ചർച്ചിൽ ബ്രദേഴ്സ് ജേഴ്സിയിലായിരുന്നു അക്രമുന്റെ ഇന്ത്യയിലെ ആദ്യ വരവ്.

അന്ന് ചർച്ചിലിനു വേണ്ടി അക്രം മികച്ചു നിന്നിരുന്നു. ഐ ലീഗിൽ ഒരു ഹാട്രിക്കും അക്രം നേടിയിട്ടുണ്ട്. അടുത്ത മത്സരത്തിന് മുമ്പ് തന്നെ അക്രം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version