ഫിറോജ് അലിക്ക് മൊഹമ്മദൻസിൽ പുതിയ കരാർ, കബീർ തൗഫികിനെയും സൈൻ ചെയ്തു

പുതിയ സീസണായി അതിവേഗത്തിൽ ഒരുങ്ങുകയാണ് കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ്. അവർ അവരുടെ മധ്യനിര താരമായ ഫിറോജ് അലിയുടെ കരാർ പുതുക്കി. മുഹമ്മദൻ എസ്‌സിയുമായി രണ്ടു വർഷത്തെ കരാർ ആണ് ക്ലബ് ഒപ്പുവെച്ചത്. ഒപ്പം ഗോൾകീപ്പർ കബീർ ടൗഫിക്കിനെ മുഹമ്മദൻസ് പുതുതായി ടീമിൽ എത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ഐ-ലീഗ് സീസണിൽ 6 മത്സരങ്ങൾ കളിച്ച ഫിറോജ് 2 അസിസ്റ്റുകൾ ക്ലബിന് സംഭാവന ചെയ്തിരുന്നു. മുമ്പ് ഫിറോജ് കൊൽക്കത്തൻ ക്ലബുകളായ റെയിൻബോ എസി, ആര്യൻ ക്ലബ് എന്നിവയിലും കളിച്ചിട്ടുണ്ട്.
20210619 131347
ചെന്നൈ സിറ്റിയും ഒത്ത് ഐ-ലീഗ് ജേതാവ് കബീർ ടൗഫിക് 2 വർഷത്തെ കരാറിൽ ആണ് കൊൽക്കത്തയിൽ എത്തുന്നത്. അവസാന 4 വർഷമായി താരം ചെന്നൈ സിറ്റി എഫ്‌സിക്ക് വേണ്ടിയാണ് കളിക്കുന്നത് – സൗത്ത് യുണൈറ്റഡിലൂടെ വളർന്നു വന്ന താരമാണ്. ഐ-ലീഗിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് വേണ്ടി അവസാന രണ്ടു സീസണുകളൊലായി 21 മത്സരങ്ങൾ താരം കളിച്ചിരുന്നു.

Exit mobile version