സെക്കൻഡ് ഡിവിഷൻ; മൊഹമ്മദൻസിന് വീണ്ടും തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിന് വീണ്ടും പരാജയം. ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന മത്സരത്തിൽ ചിംഗ വെംഗ എഫ്സിയാണ് മൊഹമ്മദൻസിന്ര് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു തോൽവി. മൂന്ന് മത്സരങ്ങൾക്കിടെ മൊഹമ്മദൻസിന്റെ മൂന്നാം തോൽവിയാണിത്.

ലാൽ മുവൻസൊവ, മസ്ദ്വാഗ്ലിയാന, ലാൽറൊമാവുയ എന്നിവരാണ് ചിംഗ വെംഗിനായി ഗോളുകൾ നേടിയത്. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി ചിംഗ വെംഗ് ഗ്രൂപ്പിൽ ഒന്നാമതെത്തി.