സെക്കൻഡ് ഡിവിഷൻ കളിച്ച ഒമ്പത് താരങ്ങളെ മൊഹമ്മദൻസ് ഐ ലീഗിലേക്ക് നിലനിർത്തി

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ മൊഹമ്മദൻസിനെ ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കുവഹിച്ച ഒമ്പതു താരങ്ങളെ ടീമിൽ നിലനിർത്താൻ മൊഹമ്മദൻസ് തീരുമാനിച്ചു. പ്രിയന്ത് സിംഗ്, ശുബം റോയ്, മിറാജ് അലി, ഹിര മൊണ്ടാൽ, സഫിയുൽ റഹ്മാൻ, അഷീർ അക്തർ, ബല്വീന്തർ സിംഗ്, സുജിത് സദു, അരിജീത് സിംഹ് എന്നിവരെയാണ് മൊഹമ്മദൻസ് നിലനിർത്തിയത്.

ഇവരെ കൂടാതെ നിരവധി പുതിയ സൈനിംഗുകൾ മൊഹമ്മദൻസ് നടത്തിയിട്ടുമുണ്ട്. ഫൈസൽ അലി, അലൻ ദെയോറി, അവിനാബോ ബാഗ്, അരഷ്പ്രീത് സിംഗ്, അൽതമാശ്, കുൻസങ് ബൂട്ടിയ,മനോജ് മുഹമ്മദ്, അരിജിത് എന്നീ ഇന്ത്യൻ താരങ്ങൾ ഇപ്പോൾ ടീമിൽ എത്തിയിട്ടുണ്ട്.

Exit mobile version