Site icon Fanport

രണ്ടാം വിജയം, ഐ ലീഗിൽ മൊഹമ്മദൻസ് ഒന്നാമത്

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മൊഹമ്മദൻസ് വിജയിച്ചു. ഐസാൾ എഫ് സിയെ നേരിട്ട മുഹമ്മദൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ മാർക്കസ് ജോസഫിന്റെ ഗോളുകളാണ് മൊഹമ്മദൻസിന് വിജയം നൽകിയത്. 26ആം മിനുട്ടിലും 34 മിനുട്ടിലുമാണ് മാർക്കസ് ജോസഫിന്റെ ഗോളുകൾ വന്നത്. ഈ വിജയത്തോടെ മൊഹമ്മദൻസ് ആറ് പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ഐസാൾ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു.

Exit mobile version