മൊഹമ്മദൻസിന് വീണ്ടും സമനില, ഗോകുലത്തിന്റെ കിരീടം 8 പോയിന്റ് മാത്രം അകലെ

20220426 221803

ഐ ലീഗിലെ ഗോകുലത്തെ കിരീടത്തോട് അടുപ്പിച്ച് മൊഹമ്മദൻസിന് ഒരു സമനില കൂടെ. ഇന്ന് മൊഹമ്മദൻസ് അവരുടെ രണ്ടാം ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ് സിയോട് ആണ് സമനിലയിൽ പിരിഞ്ഞത്. 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. മൊഹമ്മദൻസ് രണ്ട് തവണ ലീഡ് എടുത്തു എങ്കിലും പഞ്ചാബ് എഫ് സി തിരിച്ചടിക്കുക ആയിരുന്നു.

ഇന്ന് 22ആം മിനുട്ടിൽ ഫൈസൽ അലിയിലൂടെ മൊഹമ്മദൻസ് ലീഡ് എടുത്തു. രണ്ട് മിനുട്ടിനകം ഒരു പെനാൾട്ടിയിലൂടെ ബെറ്റിയ പഞ്ചാബിനെ ഒപ്പം എത്തിച്ചു. . രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ മാർക്കസ് ജോസഫിന്റെ ഗോളിൽ വീണ്ടും മൊഹമ്മദൻസ് ലീഡ് എടുത്തു. 82ആം മിനുട്ടിൽ വീണ്ടും പഞ്ചാബ് സമനില നേടി. ഗുത്രെ ആയിരുന്നു സമനില ഗോൾ നേടിയത്.

14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൊഹമ്മദൻസിന് 28 പോയിന്റാണ് ഉള്ളത്. ഒന്നാമതുള്ള ഗോകുലം 13 മത്സരങ്ങളിൽ നിന്ന് 33 പോയിന്റിൽ നിൽക്കുന്നു. രണ്ടാം ഘട്ടത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് നേടിയാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം. മൊഹമ്മദൻസിന് പരമാവധി 40 പോയിന്റ് മാത്രമേ ഇനി എല്ലാ കളിയും ജയിച്ചാലും നേടാൻ ആകൂ.

Previous articleതാളം തെറ്റിയ രാജസ്ഥാന്റെ ബാറ്റിംഗിന് മാന്യത പകര്‍ന്ന് റിയാന്‍ പരാഗ്
Next articleക്ലീനിക്കൽ കുൽദീപ്!!! ഒപ്പം കൂടി അശ്വിനും, ആധികാരിക വിജയവുമായി രാജസ്ഥാന്‍