Site icon Fanport

മൊഹമ്മദൻ സ്പോർടിംഗ് പരിശീലകൻ പുറത്ത്

ഐ ലീഗിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിങ് അവരുടെ പരിശീലകനെ പുറത്താക്കി. സ്പാനിഷ് പരിശീലകനായ ജോസെ ഹെവിയ ആണ് മൂന്ന് മാസങ്ങൾ ആകുന്നതിന് മുമ്പ് പുറത്താക്കപ്പെട്ടത്. ഐ ലീഗിൽ 8 മത്സരങ്ങൾ കഴിഞ്ഞിട്ടും ആകെ രണ്ട് വിജയങ്ങൾ മാത്രമാണ് ഇത്തവണ മൊഹമ്മദൻസിന് നേടാൻ ആയത്.

മുൻ ഷില്ലോങ് ലജോങിന്റെ പരിശീലകനായിരുന്നു ഹെവിയ. യാൻ ലോയെ പുറത്താക്കിയ ഒഴിവിലേക്കായിരുന്നു ജോസെ ഹെവിയ എത്തിയത്. ഇനി ടെക്നിക്കൽ ഡയറക്ടർ ആയ ശങ്കർ ലാൽ ചക്രവർത്തി ആകും സീസൺ അവസാനം വരെ മൊഹമ്മദൻസിനെ പരിശീലിപ്പിക്കുക.

Exit mobile version